ക്രിസ്തുമസ്-പുതുവത്സര നാളുകളില്‍ മലയാളി കുടിച്ച് തീര്‍ത്തത് 514 കോടിയുടെ മദ്യം

മുന്‍ വര്‍ഷം ഇതേകാലയളവില്‍ 480.67 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്. എന്നാല്‍ ആ വര്‍ഷത്തെക്കാള്‍ 33.6 കോടി വര്‍ധനവാണ് ഈ വര്‍ഷം കോര്‍പ്പറേഷനുണ്ടായത്.

തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര ദിനങ്ങളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനയിലൂടെ നേടിയത് 514.34 കോടി രൂപ. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 480.67 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്. എന്നാല്‍ ആ വര്‍ഷത്തെക്കാള്‍ 33.6 കോടി വര്‍ധനവാണ് ഈ വര്‍ഷം കോര്‍പ്പറേഷനുണ്ടായത്.

ക്രിസ്മസിന്റെ തലേന്ന് മദ്യവില്‍പ്പനയിലൂടെ കോര്‍പ്പറേഷന്‍ നേടിയെടുത്തത് മുന്‍ വര്‍ഷത്തെക്കാള്‍ 15.43 കോടി രൂപയുടെ അധിക വരുമാനമാണ്. ക്രിസ്മസ് ദിനത്തില്‍ വിറ്റുവരവിലുണ്ടായ വര്‍ധന 2.47 കോടി രൂപയും. ക്രിസ്മസ് ദിനത്തിലും തലേന്നും ബിവറേജസിന്റെ വില്‍പ്പന യഥാക്രമം 40.60 കോടിയും 64.63 കോടി രൂപയുമായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഇത് 38.13 കോടിയും 49.20 കോടി രൂപയുമായിരുന്നു.

എന്നാല്‍ പുതുവര്‍ഷത്തെ മദ്യ വില്‍പ്പന ക്രിസ്മസ് കാലത്തെ കടത്തിവെട്ടി. പുതുവര്‍ഷത്തലേന്ന് കോര്‍പ്പറേഷന്‍ 78.77 കോടി രൂപയുടെ മദ്യമാണ് വില്‍പ്പന നടത്തിയത്. മുന്‍വര്‍ഷം ഇത് 61.74 കോടി രൂപയായിരുന്നു. വര്‍ധന 17.03 കോടി രൂപ.

Exit mobile version