മകൾ മിലാനയ്ക്ക് ഒപ്പം പിറന്നാൾ ദിനത്തിൽ സന്നിധാനത്ത് എത്തി ശിവമണി; പതിവ് തെറ്റിക്കാതെ സംഗീതരാവ് ഒരുക്കി

ശബരിമല: പതിവുപോലെ ഇത്തവണയും സന്നിധാനത്ത് ദർശനം നടത്തി പ്രശസ്ത ഡ്രം വിദഗ്ധൻ ശിവമണി. കഴിഞ്ഞദിവസം ഏഴു മണിക്കാണ് ശിവമണി മകൾ മിലാനയോടൊപ്പം ശബരിമലയിൽ ദർശനത്തിനായി എത്തിയത്. ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടി ശിവമണിയും സംഘവും അയ്യപ്പ ദർശനം നടത്തി സംഗീത വിരുന്നും ഒരുക്കിയാണ് മടങ്ങിയത്.

പിറന്നാൾ ദിനത്തിൽ അയ്യപ്പനെ കാണാൻ കഴിഞ്ഞത് ഏറെ ഭാഗ്യമെന്നും തന്റെ ഉയർച്ചയ്ക്കു കാരണം അയ്യപ്പനാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇനിയും താൻ അയ്യനെ കാണാൻ തിരുനടയിലെത്തുമെന്നും ദർശനം നടത്തിയതിന് ശേഷം ശിവമണി പറഞ്ഞു.

ദർശന ശേഷം ശിവമണി ശബരിമല സന്നിധാനത്ത് സംഗീതരാവൊരുക്കി. സന്നിധാനം ശ്രീ ശാസ്താ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.ഗായകൻ സുദീപ് കുമാറും, പ്രകാശ് ഉള്ള്യേരിയും ശിവമണിക്കൊപ്പം സംഗീതനിശയിൽ പങ്കെടുത്തു.

ALSO READ- കിറുകൃത്യമായി രേഖാചിത്രം: ഷജിത്- സ്മിത ദമ്പതികള്‍ക്ക് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

പിറന്നാൾ ദിനത്തിൽ അയ്യപ്പന് നൽകുന്ന നേർച്ചയാണ് തന്റെ സംഗീതമെന്നും എല്ലാവരും അയ്യപ്പനെ കണ്ട് സന്തോഷത്തോടെ മലയിറങ്ങാനായി ആണിതെന്നും ശിവമണി പറഞ്ഞു.

Exit mobile version