മുന്‍ കായിക താരം ഓംകാര്‍ നാഥ് ബൈക്ക് അപകടത്തില്‍ മരിച്ചു

കൊല്ലം: പുനലൂരില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മുന്‍ കായിക താരവും ദേശീയ മെഡല്‍ ജേതാവുമായ ഓംകാര്‍ നാഥിന്(25) ദാരുണാന്ത്യം. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ വാളക്കോട് പള്ളിക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം.

ബുനധാഴ്ച രാത്രി 11.15-ഓടെയാണ് അപകടമുണ്ടായത്. ഓംകാര്‍നാഥായിരുന്നു ബൈക്ക് ഓടിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

തിരുവനന്തപുരം എസ്എപി ക്യാംപിലെ ഹവില്‍ദാറായിരുന്നു കൊല്ലം തൊളിക്കോട് സ്വദേശിയായ ഓംകാര്‍. ദേശീയ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ ഓംകാര്‍ സംസ്ഥാനതലത്തിലും നിരവധി മെഡലുകള്‍ നേടിയിരുന്നു. കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്നു.

Exit mobile version