ചെറിയൊരു പോറല്‍പോലും ഇല്ല, എല്ലാവരുടെയും പ്രാര്‍ഥനയുടെ ഫലം; അബിഗേലിനെ തിരിച്ചുകിട്ടിയ സന്തോഷം പങ്കുവെച്ച് മുകേഷ് എംഎല്‍എ

mukesh mla| bignewslive

കൊല്ലം: കൊല്ലത്ത് നിന്നും കാണാതായ ഏഴുവയസ്സുകാരിയെ തിരികെ കിട്ടിയതിന്റെ സന്തോഷത്തില്‍ ഒരു നാട്. അബിഗേലിനെ തിരിച്ചുകിട്ടിയ സന്തോഷം മുകേഷ് എംഎല്‍എയും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു.

ഫേസ്ബുക്കില്‍ അബിഗേലുമൊത്തുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു മുകേഷ് സന്തോഷം പ്രകടിപ്പച്ചത്. മോള്‍’ എന്ന അടിക്കുറിപ്പോടെയാണ് മുകേഷ് ചിത്രം പങ്കുവെച്ചത്.

also read: കുട്ടിയെ ഉപേക്ഷിച്ച് കടന്നത് ചുരിദാർ ധരിച്ച യുവതി? മൈതാനത്ത് കുട്ടിയെ ഇരുത്തി ഓടിപ്പോകുന്നത് കണ്ടെന്ന് ദൃക്‌സാക്ഷിയായ വിദ്യാർത്ഥിനി

കുഞ്ഞിനു ചെറിയൊരു പോറല്‍പോലും ഇല്ല എന്നത് എല്ലാവരുടെയും പ്രാര്‍ഥനയുടെ ഫലമാണ്. ഇതിനു പിന്നിലുള്ള എല്ലാവരെയും പിടിക്കും. പൊലീസിന്റെ എഫര്‍ട്ടിനെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും മുകേഷ് പറഞ്ഞു.

പൂയംകുളത്ത് നിന്നാണ് ഏഴുവയസ്സുകാരിയെ കാണാതായത്. അതേസമയം, ആറ് വയസ്സുകാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

also read: രാജ്യത്തിന്റെ പ്രാര്‍ഥന സഫലമായി: 17ാം ദിവസം സില്‍ക്യാര ടണലില്‍ നിന്നും 41 ജീവനുകള്‍ക്ക് പുനര്‍ജന്മം

ആരോഗ്യ പ്രവര്‍ത്തകരായ അബിഗേലിന്റെ മാതാപിതാക്കള്‍ക്ക് ആവശ്യമായ അവധി നല്‍കണമെന്ന് അവര്‍ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രികളോട് മന്ത്രി ആവശ്യപ്പെട്ടു.

Exit mobile version