രാജ്യത്തിന്റെ പ്രാര്‍ഥന സഫലമായി: 17ാം ദിവസം സില്‍ക്യാര ടണലില്‍ നിന്നും 41 ജീവനുകള്‍ക്ക് പുനര്‍ജന്മം

ഉത്തരാഖണ്ഡ്: 17ാം ദിവസവും പ്രതീക്ഷ കൈവിടാതെ സില്‍ക്യാര ടണല്‍ രക്ഷാദൗത്യം അവസാനഘട്ടത്തില്‍. പൈപ്പിനകത്ത് നിന്നുള്ള തുരക്കല്‍ പ്രക്രിയ പൂര്‍ത്തിയായിരിക്കുകയാണ്. ഇനി അവശിഷ്ടങ്ങള്‍ നീക്കുന്ന പ്രവൃത്തിയാണുള്ളത്. മറ്റ് പ്രതിസന്ധികള്‍ ഇല്ലെങ്കില്‍ രക്ഷാപ്രവര്‍ത്തനം ഇന്ന് തന്നെ പൂര്‍ത്തിയാക്കാന് ആവും. പൈപ്പിനകത്തിലൂടെ കയറി തൊഴിലാളികളെ പുറത്തേക്ക് എത്തുക്കും.

ഉടന്‍ തന്നെ തൊഴിലാളികളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകും. തുരങ്കത്തിന് പുറത്ത് ആംബുലന്‍സുകള്‍ സര്‍വ്വസജ്ജമായി തയ്യാറായിരിക്കുകയാണ്. തൊഴിലാളികളെ ആരോഗ്യസ്ഥിതി അനുസരിച്ച് ആശുപത്രികളിലേക്ക് മാറ്റും.

വന മേഖലയില്‍ നിന്ന് ലംബമായി കുഴിക്കുന്നതും തുടരുകയാണ്. ഇവിടെ 40 മീറ്ററോളം കുഴിക്കാന്‍ ആയെന്നാണ് സൂചന. അപകടത്തില്‍പ്പെട്ട് തൊഴിലാളികള്‍ കുടുങ്ങിയിട്ട് ഇന്ന് 17ാം ദിവസമാണ്. നിര്‍മ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കരസേന ഉള്‍പ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു.

പൈപ്പില്‍ കുടുങ്ങിയിരുന്ന ഓഗര്‍ യന്ത്രത്തിന്റെ ഭാഗങ്ങള്‍ പൂര്‍ണമായും നീക്കി. പൈപ്പില്‍ തൊഴിലാളികള്‍ കയറിയായിരിക്കും തുരക്കല്‍ തുടങ്ങുക. ഇതിനിടെ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ള ഉന്നതതലസംഘം ടണലില്‍ എത്തി രക്ഷാദൗത്യം വിലയിരുത്തി. എന്നാല്‍ വിഐപി സന്ദര്‍ശനത്തിനിടെ തുരക്കാന്‍ എത്തിയ സംഘത്തെ അരമണിക്കൂറോളം ആണ് തുരങ്കത്തിലേക്ക് വിടാതെ തടഞ്ഞുവച്ചത്.


ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പലദിവസങ്ങളിലായുള്ള ഇത്തരം വിവിഐപി, വിഐപി സന്ദര്‍ശനം രക്ഷാദൗത്യം വൈകിപ്പിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനിടെ, രക്ഷാദൗത്യത്തിന് ഏകോപനമില്ലെന്ന ആരോപണവും ശക്തമാണ്. രക്ഷാദൗത്യം ആരംഭിച്ച് ഇത്രയും ദിവസമായിട്ടും തൊഴിലാളികളെ രക്ഷിക്കാനാകാത്തത് ഏകോപനമില്ലാത്തതുകൊണ്ടാണെന്നാണ് വിമര്‍ശനം.

Exit mobile version