എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ അമ്മാവനും ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം പാച്ചല്ലൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയതിന് പിന്നാലെ അമ്മാവനും മരിച്ച നിലയില്‍. ഇന്നലെ മരിച്ച സഞ്ജയ്യുടെ അമ്മാവന്‍ രതീഷിനെയാണ് ഇന്ന് രാവിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഞ്ജയ് മരിച്ചതിലെ മനോവിഷമം കൊണ്ടാണ് രതീഷിന്റെ ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം പാച്ചല്ലൂരില്‍ താമസിക്കുന്ന സരിതയുടെ മകനും വാഴമുട്ടം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ സഞ്ജയ് ഇന്നലെയാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

കാണുകയായിരുന്നു. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആ ഞെട്ടല്‍മാറും മുന്‍പാണ് സരിതയുടെ സഹോദരന്‍ രതീഷിനെയും തൂങ്ങ ിമരിച്ചനിലയില്‍ കണ്ടത്.

അച്ഛന്‍ ഉപേക്ഷിച്ച് പോയ ശേഷം രതീഷായിരുന്നു സഞ്ജയിയെ വളര്‍ത്തിയിരുന്നത്. രതീഷ് വിവാഹം കഴിച്ചിരുന്നില്ല. അതിനാല്‍ സഞ്ജയുടെ മരണത്തില്‍ മനംനൊന്താണ് രതീഷിന്റെ ആത്മഹത്യയെന്നാണ് വീട്ടുകാര്‍ പറയുന്നത്.

Exit mobile version