അച്ഛനൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ 11 കാരന്‍ മുങ്ങി മരിച്ചു

ഷൈജുവിന്റെ മകന്‍ ശ്രുത കീര്‍ത്ത് (11) ആണ് മരിച്ചത്.

തൃശ്ശൂര്‍: തൃശ്ശൂരില്‍ അച്ഛനും സഹോദരിക്കുമൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ശ്രീനാരായണപുരം പോഴങ്കാവ് വടക്കുംചേരി ഷൈജുവിന്റെ മകന്‍ ശ്രുത കീര്‍ത്ത് (11) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം സംഭവം.

ശബരിമല തീര്‍ത്ഥാടനത്തിനായി വ്രതം നോറ്റ ശ്രുത കീര്‍ത്ത് അച്ഛനും സഹോദരിക്കുമൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു. കുളക്കടവിലിരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുളത്തില്‍ നിന്നും കുട്ടിയെ കണ്ടെത്തി.

ഉടനെ കൊടുങ്ങല്ലൂര്‍ എ.ആര്‍ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മതിലകം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Exit mobile version