ഇപ്പോഴും മഠംത്തിലെ ജീവിതം ഭയപ്പാടോടെ! ജീവിത ചിലവ് കണ്ടെത്തുന്നത് കോഴിയെ വളര്‍ത്തിയും പച്ചക്കറി കൃഷി നടത്തിയും; മനസ് തുറന്ന് സിസ്റ്റര്‍ അനുപമ

കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തതിന് പിന്നില്‍ ഉന്നത സ്വാധീനമാണോയെന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്.

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്തോറും തങ്ങളുടെ ജീവിതത്തിന് സുരക്ഷിതത്വം കുറയുകയാണെന്ന് പരാതിക്കാരിയുടെ ഏറ്റവുമടുത്ത സുഹൃത്തും കേസിലെ മുഖ്യ സാക്ഷികളിലൊരാളുമായ സിസ്റ്റര്‍ അനുപമ. ഇപ്പോഴും മഠംത്തിലെ ജീവിതം ഭയപ്പാടോടു കൂടിയാണെന്ന് അനുപമ പറയുന്നു.

കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തതിന് പിന്നില്‍ ഉന്നത സ്വാധീനമാണോയെന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഫ്രാങ്കോയുടെ അറസ്റ്റിന് മുമ്പുണ്ടായിരുന്ന സമാന സാഹചര്യം തന്നെയാണ് നിലനില്‍ക്കുന്നത്. തുടര്‍ന്നും നടപടികള്‍ വൈകുന്നത് ഇരയുള്‍പ്പെടെ കേസുമായി സഹകരിച്ച ആറ് കന്യാസ്ത്രീകളുടെയും മഠത്തിലെ ജീവിതം ദുസഹമാക്കുന്നുണ്ടെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ ഉടനെ സമരത്തിന് ഇറങ്ങുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

മഠംത്തില്‍ ജീവിക്കുന്നുവെങ്കിലും സ്വന്തം അന്നത്തിനായി മുട്ടക്കോഴി കുഞ്ഞുങ്ങളെയും പച്ചക്കൃഷി നടത്തുകയാണെന്നും മറ്റ് വഴികള്‍ ഇല്ലെന്നും ഇവര്‍ പറയുന്നു. ആരെയെങ്കിലും കിളയ്ക്കാനും മറ്റ് സഹായത്തിനും വിളിച്ചാല്‍ അവരെയൊക്കെ ഭീഷണിപ്പെടുത്തി പറഞ്ഞ് വിടുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. മഠത്തിന്റെ നേതൃത്വം വഹിച്ചിരുന്ന മദര്‍ മറ്റൊരു സ്ഥലത്തേക്കു മാറിപ്പോയി.

പകരം പുതിയ മദര്‍ സുപ്പീരിയര്‍ ആണ് ഇപ്പോള്‍ ചുമതലയേറ്റിരിക്കുന്നത്.സദാസമയവും മൂന്ന് വനിതാ പോലീസുകാരുടെ കാവലുണ്ടെങ്കിലും മഠത്തിലെ സിസിടിവി സംവിധാനം ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും ഇപ്പോഴും ശരിയാക്കിയിട്ടില്ലെന്നും ഇവര്‍ തുറന്നു പറയുന്നു.

Exit mobile version