കന്യാസ്ത്രിയെ പീഡിപ്പിച്ച കേസ്; സാക്ഷി ലിസി വടക്കേലിന് പ്രത്യേക സുരക്ഷ

ജില്ലാ ജഡ്ജി, ജില്ലാ പോലീസ് മേധാവി, പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നിവരടങ്ങിയ അതോറിറ്റിയുടേതാണ് ഉത്തരവ്.

കോട്ടയം: മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസിലെ സാക്ഷി ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നല്‍കാന്‍ ഉത്തരവ്. കോട്ടയം വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ അതോറിറ്റിയുടേതാണ് ഉത്തരവ്. സുരക്ഷ നല്‍കാന്‍ മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കി.

ജില്ലാ ജഡ്ജി, ജില്ലാ പോലീസ് മേധാവി, പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നിവരടങ്ങിയ അതോറിറ്റിയുടേതാണ് ഉത്തരവ്. കേസില്‍ വിചാരണ തുടങ്ങുമ്പോള്‍ സിസ്റ്ററിനെ കോട്ടയത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. സുരക്ഷാ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര വകുപ്പിനോട് കോട്ടയം വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ അതോറിറ്റി ആവശ്യപ്പെട്ടു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സുപ്രധാന വെളിപ്പെടുത്തലാണ് സാക്ഷിയായ സിസ്റ്റര്‍ ലിസി നടത്തിയത്. ബിഷപ്പിനെതിരെ നല്‍കിയ മൊഴി മാറ്റാന്‍ ആവശ്യപ്പെട്ട് സമ്മര്‍ദ്ദമുണ്ടെന്ന് സിസ്റ്റര്‍ ലിസി വടക്കേയില്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായി മൊഴി കൊടുത്തതിന്റെ പേരില്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റര്‍ പറഞ്ഞിരുന്നു.

Exit mobile version