കന്യാസ്ത്രീയെ വർഷങ്ങളായി പീഡിപ്പിച്ച സംഭവം; ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കൽ അകത്തോ പുറത്തോ..? കേസിൽ വിധി ഇന്ന്

bishop Franco Mulaykkal | Bignewslive

കോട്ടയം: കന്യാസ്ത്രീയെ വർഷങ്ങളായി പീഡിപ്പിച്ചുവെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആജീവനാന്തം ജയിൽ കഴിയേണ്ടി വരുമോ എന്ന കാര്യത്തിൽ ഇന്നറിയാം. കേസിൽ കോടതി ഇന്ന് വിധി പറയും. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധിപറയുന്നത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചുവെന്നാണ് കേസ്.

13 തവണ തന്നെ ഇരയാക്കിയെന്നും ഇര ആരോപിച്ചിരുന്നു. 105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസിൽ വിധിവരുന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരിക്കുന്നത്.

കന്യാസ്ത്രീക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ വൻ സമരങ്ങൾക്കും കേരളം സാക്ഷിയായിരുന്നു. കന്യാസ്ത്രീകൾ ഒന്നടങ്കം തെരുവിൽ ഇറങ്ങിയതോടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.

Exit mobile version