ഷെൽന നിഷാദ് അന്തരിച്ചു; ആലുവയിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്നു

ആലുവ: ആർക്കിടെക്ട് ഷെൽന നിഷാദ് (36) അന്തരിച്ചു. ആലുവയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായിരുന്നു. അർബുദബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം.

നീണ്ടകാലം ആലുവ എംഎൽഎയായിരുന്ന കെമുഹമ്മദാലിയുടെ മരുമകളാണ് ഷെൽന. ഭർത്താവ്: നിഷാദ് അലി.

also read- വിശ്വസുന്ദരി പട്ടം ആദ്യമായി നിക്കരാഗ്വയിലേക്ക്; ഷീനിസ് പലാസിയോസ് വിജയി; ഓസ്‌ട്രേലിയൻ സുന്ദരി മൊറായ വിൽസൺ റണ്ണറപ്പ്

ആർക്കിടെക്റ്റായിരുന്ന ഷെൽന 2021-ൽ ഇടത് സ്വതന്ത്രയായിട്ടാണ് മത്സരിച്ചത്. സിറ്റിംഗ് എംഎൽഎയായിരുന്ന അൻവർ സാദത്തിന് എതിരെയാണ് മത്സരിച്ചത്.

Exit mobile version