സര്‍വീസ് ചെയ്ത് പുറത്തിറക്കി, പിന്നാലെ കാറില്‍ ആളിപ്പടര്‍ന്ന് തീ, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അപകടം. കോഴിക്കോട് ജില്ലയിലാണ് സംഭവം. തീപടരുന്നത് കണ്ടതിനെ തുടര്‍ന്ന് ഇറങ്ങിഓടിയതിനാല്‍ ഡ്രൈവര്‍ തലനാരിഴയ്ക്ക് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.

car accident | bignewslive

ആനയോട് സ്വദേശി കണ്ണതറപ്പില്‍ ബിബിന്റെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. തിരുവമ്പാടി കറ്റിയാടിനു സമീപത്തുവെച്ചാണ് സംഭവം. സര്‍വീസ് ചെയ്ത് സര്‍വ്വീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറക്കിയതായിരുന്നു കാര്‍.

also read: പിന്നെയും പെട്ടു, റോബിന്‍ ബസിനെതിരെ വീണ്ടും നടപടിയുമായി തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ്, ആര്‍ടിഒ ഓഫീസിലേക്ക് മാറ്റാന്‍ നിര്‍ദേശം

കാറിന്റെ എഞ്ചിന്റെ ഭാഗത്ത് നിന്നാണ് തീ പടര്‍ന്നത്. തീ കണ്ടതിനെ തുടര്‍ന്ന് ബിബിന്‍ കാറില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചു.

car accident | bignewslive

എന്നാല്‍ വീണ്ടും തീ ആളിപ്പടര്‍ന്നതോടെ പിന്നീട് മുക്കത്തുനിന്ന് രണ്ടു യൂണിറ്റ് അഗ്നിശമനസേനയെത്തി അണക്കുകയായിരുന്നു. കാറിന്റെ മുന്‍ ഭാഗവും സീറ്റും പൂര്‍ണമായി കത്തിനശിച്ചു.

Exit mobile version