വിധിനിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് സംഘര്‍ഷത്തില്‍, ഉപജില്ലാ കലോത്സവം തടസ്സപ്പെട്ടു, പത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കുന്നംകുളം: വിധിനിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഉപജില്ലാ കലോത്സവം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സംഘര്‍ഷത്തിനിടെ മൈക്ക് സെറ്റ് ഉള്‍പ്പെടെ തകര്‍ത്തതോടെ മൈക്ക് ഓപ്പറേറ്റര്‍മാര്‍ പണിമുടക്കിയതാണ് കലോത്സവം തടസ്സപ്പെടാന്‍ കാരണം.

ചെറുമനങ്ങാട് കോണ്‍കോട് എച്ച്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വട്ടപ്പാട്ടിലെ വിധി നിര്‍ണയത്തില്‍ അപാകത ഉണ്ടെന്ന് കാണിച്ച് വേദിയില്‍ കയറി പ്രതിഷേധിച്ചിരുന്നു. പിന്നാലെ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.

also read: പനി മൂര്‍ച്ഛിച്ച് അണുബാധ; ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ഇതോടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ലാത്തിവീശി. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മൈക്ക് ഉള്‍പ്പെടെ തട്ടിമറിച്ചിട്ടതോടെയാണ് പൊലീസ് ലാത്തി വീശിയത്.

ലാത്തിച്ചാര്‍ജില്‍ പത്തിലധികം കുട്ടികള്‍ക്ക് പരുക്കേറ്റിരുന്നു. അതേസമയം കലോത്സവം മുടങ്ങിയതോടെ ഇന്ന് മത്സരത്തിനായി എത്തിയ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

Exit mobile version