ഓഫീസിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണു, നഗരസഭ കൗണ്‍സിലര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ കുഴഞ്ഞുവീണ് മരിച്ചു. ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ ഇന്ദിര നഗര്‍ ശിശിരത്തില്‍ കെ വി പ്രശാന്ത് ആണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

52 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ നഗരസഭ ഓഫീസിലേക്ക് വരുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നാലെ കുഴഞ്ഞുവീണു.

also read: സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഇത്തവണയും വെജിറ്റേറിയന്‍ ഭക്ഷണം, മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോണ്‍ഗ്രസ് പ്രതിനിധിയായാണ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Exit mobile version