എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി കല്ലാര്‍ സ്വദേശിയാണ്.

ആലപ്പുഴ: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാംവര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ അനന്തജിത്ത് ആണ് മരിച്ചത്. ഇടുക്കി കല്ലാര്‍ സ്വദേശിയാണ്.

ആലപ്പുഴ പുളിങ്കുന്ന് എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലിലാണ് അനന്തജിത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

Exit mobile version