ആരോഗ്യമുള്ള നാട്, ഓരോ വീടും വൃത്തിയാവട്ടെ, നാട് നന്നാവട്ടെ: നോവായി ഫൈഹ മോള്‍ ശിശുദിനത്തില്‍ അവതരിപ്പിക്കാനിരുന്ന പ്രസംഗം

ആലപ്പുഴ: ശിശു ദിനത്തില്‍ നോവായി നാലുവയസുകാരി ഫൈഹ മോള്‍, ദിവസങ്ങള്‍ക്ക് മുന്‍പാണ് വാഹനാപകടത്തില്‍ ഫൈഹ മരണപ്പെട്ടത്. ആലപ്പുഴയില്‍ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് ഫൈഹ മോള്‍ മരണപ്പെട്ടത്. ഇന്ന് ശിശു ദിനത്തില്‍ ഫൈഫ മോള്‍ സ്‌കൂളിലെ ശിശുദിനത്തിനായി പഠിച്ച പ്രസംഗത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ശുചിത്വത്തിനെ കുറിച്ചാണ് കൊച്ചുകുട്ടിയുടെ പ്രസംഗമുള്ളത്.

ആരോഗ്യത്തിന് ശുചിത്വം ആവശ്യമാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം. ദിവസവും രാവിലെ എണീക്കുക. രണ്ടുനേരം പല്ലുതേക്കുക. ഇതെല്ലം നമുക്ക് പതിവാക്കാം. ശുചിത്വമുള്ള നാട് ആരോഗ്യമുള്ള നാട്. ഓരോ വീടും വൃത്തിയാവട്ടെ നാട് നന്നാവട്ടെ. ഇതാണ് നമ്മുടെ മുദ്രാവാക്യം. ഇതിനായി കൈകള്‍ കോര്‍ക്കാം”- ഇതാണ് ഫൈഹ മോള്‍ പ്രസംഗ വീഡിയോയില്‍ പറയുന്നത്.

ഈരാറ്റുപേട്ട സ്വദേശി ഫാസില്‍-റാസന ദമ്പതികളുടെ മകളാണ് ഫൈഹ ഫാസില്‍. ഈരാറ്റുപേട്ടയില്‍ നിന്ന് ഒരു ബന്ധുവിന്റെ കല്ല്യാണത്തിന് ആലപ്പുഴയിലെത്തിയതായിരുന്നു ഫാസിലും കുടുംബം. വിവാഹ സത്കാരത്തിന് ശേഷം മടങ്ങവെ ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.

റോഡരികിലൂടെ നടക്കുകയായിരുന്ന കുട്ടിയെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കുട്ടിയെ ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി. ഉടന്‍ തന്നെ ജില്ലാ ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്കും കുട്ടിയെ എത്തിച്ചെങ്കിലും ആറരയോടെ കുട്ടി മരണപ്പെട്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ പോലും നല്‍കാതെ ഒരു മണിക്കൂറോളം വൈകിപ്പിച്ചു എന്ന് കുടുംബം ആരോപിക്കുന്നത്.

Exit mobile version