മാധ്യമപ്രവർത്തകയുടെ പരാതി; സുരേഷ് ഗോപി ബുധനാഴ്ച പോലീസിനു മുന്നിൽ ഹാജരാകും

കോഴിക്കോട്: പൊതുമധ്യത്തിൽ വെച്ച് മോശമായി പെരുമാറിയെന്ന മാധ്യമപ്രവർത്തകയുടെ പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഈ മാസം 15-ന് പോലീസിനു മുന്നിൽ ഹാജരാകും. കോഴിക്കോട് നടക്കാവ് പോലീസ് നവംബർ 18-ന് മുമ്പ് സ്റ്റേഷനിൽ ഹാജരാകണമെന്നു കാണിച്ച് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. പിന്നാലെയാണ് താരം ഹാജരാകാൻ തീരുമാനിച്ചിരിക്കുന്നത്.

മാധ്യമപ്രവർത്തക സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി പീന്നിട് നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു. ഐപിസി 354 എ പ്രകാരം ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

ഒക്ടോബർ 27-നാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ ഹോട്ടലിൽവെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെക്കുകയായിരുന്നു. അസ്വസ്ഥത പ്രതകടിപ്പിച്ചിട്ടും സുരേഷ് ഗോപി നടപടി തുടർന്നു.
ALSO READ- സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചു, വിദ്യാര്‍ത്ഥിയുടെ വിരല്‍ മുറിച്ച് സീനിയര്‍ വിദ്യാര്‍ഥിയുടെ കൊടും ക്രൂരത, കേസ്

പരാതിക്കാരിയുടെ മൊഴി പോലീസും മജിസ്‌ട്രേറ്റും രേഖപ്പെടുത്തിയിരുന്നു. സംഭവം നടന്ന ഹോട്ടലിലെ ജീവനക്കാർ, അന്ന് ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകർ എന്നിവരിൽനിന്നും പോലീസ് മൊഴിയെടുത്തു.

Exit mobile version