കണ്ടെയ്‌നര്‍ ലോറിയില്‍ നിന്ന് മാര്‍ബിള്‍ ഇറക്കുന്നതിനിടെ ദേഹത്ത് വീണു, 39കാരന് ദാരുണാന്ത്യം

മലപ്പുറം: കണ്ടെയ്‌നര്‍ ലോറിയില്‍ നിന്ന് മാര്‍ബിള്‍ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ എടവണ്ണ മുണ്ടേങ്ങര സ്വദേശി നജീബ് ആണ് മരിച്ചത്. മുപ്പത്തിയൊമ്പത് വയസ്സായിരുന്നു.

ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ചികിത്സയിലിരിക്കെ വൈകുന്നേരം ആറ് മണിയോടെയാണ് നജീബ് മരിച്ചത്. നജീബിന്റെ ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായിരുന്നു മാര്‍ബിള്‍.

also read: മഹീന്ദ്ര എസ്യുവി ബുക്ക് ചെയ്യൂ, മാത്യു ഹെയ്ഡനോടൊപ്പം സമയം ചെലവിടാം

കണ്ടൈനര്‍ ലോറിയില്‍ നിന്ന് മറ്റൊരു ലോറിയിലേക്ക് മാര്‍ബിള്‍ മാറ്റുന്നതിനിടെ ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നജീബിനെ ഉടന്‍ തന്നെ എടവണ്ണയിലെ ആശുപത്രിയിലാണ് എത്തിച്ചത്.

എന്നാല്‍ വൈകീട്ടോടെ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കഴിഞ്ഞ ദിവസമാണ് മലപ്പുറം തിരൂരിലും സമാനമായ രീതിയില്‍ മാര്‍ബിള്‍ ദേഹത്ത് വീണു ഒരു തൊഴിലാളി മരിച്ചത്.

Exit mobile version