നീക്കം ചെയ്യല്‍ കാത്ത് 6.65 ലക്ഷം ടിന്‍ അരവണ; കുഴിച്ചിടാന്‍ അനുമതിയില്ല, വന്‍തുക ചെലവിട്ട് നശിപ്പിക്കലിന് ഒരുങ്ങി ദേവസ്വം

സന്നിധാനം: സുപ്രീംകോടതി അനുമതി നല്‍കിയതോടെ ശബരിമലയില്‍ കെട്ടിക്കിടക്കുന്ന അരവണ നീക്കം ചെയ്യാന്‍ അടിയന്തര നടപടി. ഇക്കാര്യത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കൂടിയാലോചന നടത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ അറിയിച്ചു.

6.65ലക്ഷം ടിന്‍ അരവണയാണ് കെട്ടിക്കിടക്കുന്നത്. അരവണയില്‍ ഉപയോഗിച്ച ഏലയ്ക്കയില്‍ കീടനാശിനിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഹൈക്കോടതി ഈ അരവണ വിതരണം അനുവദിക്കാതിരുന്നത്

തുടര്‍ന്ന് കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ടിന്‍ അരവണ നീക്കം ചെയ്യാന്‍ സുപ്രീംകോടതിയാണ് അനുമതി നല്‍കിയിരിക്കുന്നത്. അടുത്ത മണ്ഡലകാലത്തേക്കുള്ള അരവണ നിര്‍മിച്ചുതുടങ്ങിയതോടെയാണ് മാളികപ്പുറത്തെ ഗോഡൗണ്‍ ഉടന്‍ കാലിയാക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനിച്ചത്.

അതേസമയം, ശബരിമലയില്‍ അരവണ കുഴിച്ചിടാന്‍ വനംവകുപ്പ് അനുവദിക്കില്ല. അങ്ങനെയെങ്കില്‍ നിലയ്ക്കലില്‍ എത്തിക്കേണ്ടിവരും. ഇതിന് വലിയ തുക ചിലവാകുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍.

ALSO READ- ‘സുരേഷ് ഗോപിക്ക് ആണത്തമുണ്ടോ’ എന്ന് മുഖപത്ത്രതിൽ ചോദിച്ചത് സഭയുടെ രാഷ്ട്രീയനിലപാട് അല്ല; വിശദീകരിച്ച് തൃശൂർ അതിരൂപത

കൂടാതെ, പഴക്കമുള്ള അരവണപാത്രം പൊട്ടിയാല്‍ ഗന്ധം പരന്ന് ആനയുള്‍പ്പെടെ മാളികപ്പുറത്ത് എത്തിയേക്കാമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ ആശങ്ക അറിയിച്ചത്.

Exit mobile version