കൊച്ചിയില്‍ നാവിക സേനാ ഹെലികോപ്ടര്‍ അപകടം: ഒരാള്‍ മരിച്ചു, അപകടം റോട്ടര്‍ ബ്ലേഡ് തട്ടി

കൊച്ചി: കൊച്ചിയില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ഒരു മരണം. നാവിക സേനയുടെ ഐഎന്‍എസ് ഗരുഡയിലാണ് അപകടമുണ്ടായത്. നാവികസേനയുടെ ചേതക് ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍ പെട്ടത്. റണ്‍വേയില്‍ വച്ച് ഹെലികോപ്ടറിന്റെ റോട്ടര്‍ ബ്ലേഡ് തട്ടിയാണ് ഒരാള്‍ മരിച്ചത്. ഹെലികോപ്ടറില്‍ രണ്ട് പേരാണുണ്ടായിരുന്നത്. അവര്‍ രണ്ടുപേരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊച്ചിയിലെ ആദ്യ വിമാനത്താവളവും നാവികസേനയുടെ ഏറ്റവും പഴയ എയര്‍‌സ്റ്റേഷനുമാണ് ഐ എന്‍ എസ് ഗരുഡ. റണ്‍വേയിലാണ് അപകടമുണ്ടായത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. പരിശീലന പറക്കലിനിടെയാണോ മറ്റേതെങ്കിലും സാഹചര്യത്തിലാണോ അപകടമുണ്ടായതെന്ന് വ്യക്തമല്ല.

Exit mobile version