വീണ്ടും വര്‍ധനവ്, 45000വും കടന്ന് കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില, ഇന്നത്തെ വില അറിയാം

gold rate| bignewslive

കൊച്ചി: വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. തുടര്‍ച്ചയായി മൂന്ന് ദിവസം വില ഇടിഞ്ഞതിന് ശേഷമാണ് ഇന്ന് സ്വര്‍ണ്ണവിലയില്‍ വര്‍ധനവുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണുണ്ടായത്.

ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,200 രൂപയായി ഉയര്‍ന്നു. ഗ്രാമിന് പത്തുരൂപയാണ് കൂടിയത്. 5650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

also read: റബ്ബര്‍പുരയിലെ തീ പടര്‍ന്ന് വീട് കത്തിയമര്‍ന്നു; നടുക്കം താങ്ങാനാകാതെ കുഴഞ്ഞുവീണ് ഗൃഹനാഥയ്ക്ക് ദാരുണമരണം

സ്വര്‍ണ്ണവിലയില്‍ മൂന്ന് ദിവസത്തിനിടെ 800രൂപയുടെ ഇടിവാണുണ്ടായത്. അതിന് പിന്നാലെയാണ് മുന്നേറിയത്. 29ന് 45,920 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡിട്ട ശേഷമായിരുന്നു കഴിഞ്ഞ മൂന്ന് ദിവസം സ്വര്‍ണത്തിന്റെ തിരിച്ചിറക്കം.

Exit mobile version