കളമശ്ശേരി ബോംബ് സ്ഫോടനത്തില്‍ വിദ്വേഷ പ്രചാരണം: റിപ്പോര്‍ട്ടര്‍ ചാനലിനും സുജയ പാര്‍വതിയ്ക്കുമെതിരെ കേസ്

കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനും മാധ്യമപ്രവര്‍ത്തക സുജയ പാര്‍വതിയ്ക്കുമെതിരെ കേസ്. തൃക്കാക്കര പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

153,153A, പ്രകാരമാണ് കേസ് കളമശ്ശേരി സ്വദേശി യാസീന്‍ അറഫത്തിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്നതിന് വേണ്ടി റിപ്പോര്‍ട്ടര്‍ ചാനലും സുജയയും വിദ്വേഷ പ്രചാരണം നടത്തി എന്നാണ് പരാതി.

കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ ചാനലിലൂടെ സംഭവത്തെ ഫലസ്തീന്‍ വിഷയവുമായി ബന്ധപ്പെടുത്തി മുസ്ലിം സമുദായത്തെയാകെ അടച്ചാക്ഷേപിക്കുകയായിരുന്നു എന്നായിരുന്നു പരാതി. ഊഹാപോഹങ്ങള്‍ വച്ചുകൊണ്ട് ചേരി തിരിഞ്ഞുള്ള പ്രചരണങ്ങള്‍ ചാനലിന്റെ ഭാഗത്ത് നിന്നുണ്ടായി എന്നാണ് പരാതിക്കാരന്റെ വാദം. ഇമെയില്‍ വഴിയാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്.

Exit mobile version