സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു: സുജയ പാര്‍വ്വതിയെ തിരിച്ചെടുത്ത് 24 ന്യൂസ്

കൊച്ചി: ബിഎംഎസിന്റെ വനിതാ ദിന പരിപാടിയില്‍ പങ്കെടുത്തതിന് സസ്‌പെന്‍ഡ് ചെയ്ത സുജയ പാര്‍വ്വതിയെ തിരിച്ചെടുത്ത് 24 ന്യൂസ്. സുജയയ്ക്ക് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നത്. സുജയയെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ വലിയ പ്രതിഷേധമാണ് 24 ന്യൂസിനെതിരെ ഉയര്‍ന്നത്. ഒടുവില്‍ സുജയയുടെ സസ്‌പെന്‍ഷന്‍ 24 ന്യൂസിന് പിന്‍വലിക്കേണ്ടി വന്നു.

ഔദ്യോഗികമായി തന്നെ സ്ഥാപനം സുജയയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഗോകുലം ഗോപാലന്റെ ഇടപെടലിലൂടെയാണ് സുജയയെ തിരിച്ചെടുത്തത്.

കാരണം കാണിക്കല്‍ നോട്ടീസിന് സുജയ പാര്‍വ്വതി വ്യക്തമായ മറുപടിയും നല്‍കിയിരുന്നു. ചാനലിന്റെ അനുമതി വാങ്ങിക്കൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് സുജയ ഇക്കാര്യത്തില്‍ നല്‍കിയ വിശദീകരണം.

പിന്നാലെ 24 ന്യൂസിന്റെ ബ്യൂറോകളിലേക്കും ഹെഡ് ഓഫിസിലേക്കും ബിഎംഎസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സുജയയുടെ സസ്‌പെന്‍ഷനില്‍ ഇടപെടാത്തതിന തുടര്‍ന്ന് പത്രപ്രവര്‍ത്തക യൂണിയനിലും അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉണ്ടായിരുന്നു.

Exit mobile version