കേരളത്തെ നടുക്കി കളമശ്ശേരി സ്‌ഫോടനം: പൊട്ടിയത് ടിഫിന്‍ ബോക്‌സില്‍ വെച്ച ബോംബ്; അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും

ളമശ്ശേരിയില്‍ ഉണ്ടായ സ്‌ഫോടനം സംബന്ധിച്ച അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും.

എറണാകുളം: കളമശ്ശേരിയില്‍ ഉണ്ടായ സ്‌ഫോടനം സംബന്ധിച്ച അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും. അന്വേഷണത്തിനായി ഡല്‍ഹിയില്‍ നിന്ന് 5 അംഗ സംഘം കൊച്ചിയിലേക്ക് പുറപ്പെടും. ടിഫിന്‍ ബോക്‌സിന്‍ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രാഥമിക നിഗമനം. ഐഇഡിയുടെ അവഷിഷ്ടങ്ങള്‍ കണ്ടെത്തി.

കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ രാവിലെയാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനമുണ്ടാകുമ്പോള്‍ ഏകദേശം 2400 പേര്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Exit mobile version