ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് യുവാവിന്റെ മരണം, അപകടകാരണം അമിത വേഗത

പരിയാരം : ബൈക്കപകടത്തിപ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂരിലാണ് സംഭവം. ഓലയമ്പാടി കണ്ണാടിപ്പൊയിലിലെ ബൈജുവിന്റെ മകന്‍ ജിഷ്ണു ആണ് മരിച്ചത്.സ്വകാര്യ ബസില്‍ കണ്ടക്ടര്‍ ആയി ജോലി ചെയ്യുകയായിരുന്നു ജിഷ്ണു.

ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ബൈക്കുമായി പാലത്തില്‍ നിന്ന് പുഴയിലേക്ക് വീണാണ് ജിഷ്ണു അപകടത്തില്‍പ്പെട്ടത്.

also read: വിദേശത്ത് നിന്ന് മടങ്ങി എത്തിയിട്ട് മണിക്കൂറുകള്‍ മാത്രം; വാക്കുതര്‍ക്കത്തിനിടെ ഭാര്യയെ കൊലപ്പെടുത്തി പ്രവാസി യുവാവ് ഒളിവില്‍ പോയി

ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം സംഭവിച്ചത്. പാണപ്പുഴ മാത്ത് വയല്‍ പാലത്തിന്റെ അരികില്‍ വെച്ചാണ് അപകടം നടന്നത്. അമിത വേഗതയില്‍ വന്ന ബൈക്ക് റോഡില്‍ നിന്ന് നിയന്ത്രണം തെറ്റി പാലത്തിന് കീഴെ കോണ്‍ഗ്രീറ്റ് തിട്ടയിലേക്ക് വീഴുകയായിരുന്നു.

യുവാവ് തെറിച്ച് വെള്ളത്തിലേക്കും വീണു. ഓടിയെത്തിയ നാട്ടുകാരാണ് ജിഷ്ണുവിനെ പുറത്തെടുത്ത് പ്രാഥമിക ശ്രുശ്രൂഷ നല്‍കി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ജിഷ്ണുവിന് പരിക്കേറ്റിരുന്നു.

Exit mobile version