‘എല്ലാവരും കണ്ണടച്ചു പ്രാര്‍ത്ഥിക്കുന്നതിനിടെ സ്‌ഫോടനം; ആദ്യം സ്റ്റേജിന്റെ മധ്യഭാഗത്ത് പൊട്ടിത്തെറി, തൊട്ടുപിന്നാലെ ഇടത് ഭാഗത്ത് നിന്നും വലതുഭാഗത്ത് നിന്നും സ്‌ഫോടനം’

കളമശേരി: യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ കളമശേരിയിലെ ഓഡിറ്റോറിയത്തില്‍ മൂന്ന് തവണ പൊട്ടിത്തെറി ഉണ്ടായെന്ന് ദൃക്‌സാക്ഷികള്‍. ഉഗ്രശബ്ദത്തോടെ 9.30യോടെയാണ് ഹാളില്‍ സ്‌ഫോടനമുണ്ടായത്. യഹോവ സാക്ഷികളുടെ സമ്മേളനത്തിന്റെ അവസാന ദിനമായ മൂന്നാം ദിനത്തിലാണ് ഓഡിറ്റോറിയത്തിന്റെ മധ്യഭാഗത്ത് നിന്ന് സ്‌ഫോടനമുണ്ടായത്.

‘പ്രാര്‍ത്ഥനയ്ക്കായി എല്ലാവരും കണ്ണടച്ചു നില്‍ക്കുകയായിരുന്നു. പെട്ടെന്നാണ് പൊട്ടിത്തെറി ഉണ്ടായത്. സ്റ്റേജിന്റെ മധ്യഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. തൊട്ടുപിന്നാലെ ഇടത് ഭാഗത്ത് നിന്നും വലതുഭാഗത്ത് നിന്നും ഓരോ സ്ഫോടനം കൂടിയുണ്ടായി’- ദൃക്സാക്ഷികള്‍ പറയുന്നു.

2000ത്തിലേറെ ആളുകള്‍ എത്തിയ കണ്‍വെന്‍ഷന്‍ സമാപിക്കാനിരിക്കെയായിരുന്നു പൊട്ടിത്തെറി. രാവിലെ 9.30-ഓടെ എല്ലാവരും പ്രാര്‍ഥനയ്ക്കായി ഹാളിലെത്തിയിരുന്നു. കണ്ണടച്ച് നില്‍ക്കെ ഹാളിന്റെ നടുവില്‍ ഉഗ്ര ശബ്ദത്തോടെ ആദ്യ സ്ഫോടനം നടന്നു. ഇതോടെ ഹാളിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി ചിതറിയോടി. സാമ്ര കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

പരിക്കേറ്റവര്‍ക്കെല്ലാം സാരമായി പൊള്ളലേറ്റിട്ടുണ്ട് പൊട്ടിത്തെറിക്കുന്ന യാതൊരു വസ്തുവും സ്ഥലത്തുണ്ടായിരുന്നില്ലെന്നും എല്ലാവരും വളരെ സുരക്ഷയോടെയാണ് ഹാളില്‍ പ്രവേശിച്ചതെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നു. പൊട്ടിത്തെറിയില്‍ ഭയന്ന് ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടുകയായിരുന്നു.

ALSO READ-കളമശേരിയിൽ സ്‌ഫോടനം ഗൗരവമായി കാണുന്നു; പരിശോധിക്കുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി; ജില്ലാ പോലീസ് മേധാവികൾക്ക് ജാഗ്രതാ നിർദേശം

‘ഒരു സ്ഥലത്ത് പൊട്ടിത്തെറിച്ച് തൊട്ടു പിന്നാലെ മറ്റു സ്ഥലങ്ങളിലും പൊട്ടിത്തെറി ഉണ്ടായി. തിരിഞ്ഞു നോക്കിയപ്പോള്‍ ആകെ തീ പടര്‍ന്നിരിക്കുകയായിരുന്നു. തൊട്ടു ചേര്‍ന്നിരിക്കുന്ന രണ്ടുപേരുടെ ശരീരത്തില്‍ തീപര്‍ടന്ന് നിലത്ത് കിടന്നുരുളുന്നതാണ് കണ്ടത്. തിക്കിലും തിരക്കിലും പെട്ട് പലരുടേയും ഫോണുകളൊക്കെ നഷ്ടപ്പെട്ടു- ദൃക്‌സാക്ഷികള്‍ പറയുന്നു.

പൊള്ളലേറ്റ ഒരു സ്ത്രീ മരണപ്പെട്ടെന്ന് സ്ഥീകരിച്ചു. ഇവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അഞ്ചുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റരെ കളമശേരി സണ്‍റൈസ് ആശുപത്രിയിലും ആസ്റ്റര്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. 24പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. നിരവധി പേര്‍ക്ക് കാലില്‍ പൊള്ളലേറ്റെന്നാണ് വിവരം.

ALSO READ- കളമശ്ശേരിയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, അഞ്ചു പേരുടെ നില ഗുരുതരം, 23 പേര്‍ക്ക് പരിക്ക്

അതേസമയം, സംഭവം അതീവഗൗരവമായി കാണുകയാണ് എന്നും ഡിജിപി ഉള്‍പ്പടെയുള്ളവരെ ബന്ധപ്പെട്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. വിശദമായ അന്വേഷണത്തിന് ശേഷമേ എന്തെങ്കിലും പറയാനാകൂവെന്നും അല്ലാതെ നിഗമനത്തിലെത്തുന്നില്ല എന്നും മുഖ്യമന്ത്രി അറിയിച്ചു. ജില്ലാ പോലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

Exit mobile version