കാണാതായ വയോധിക കനാലില്‍ മരിച്ച നിലയില്‍

ആലപ്പുഴ: വയോധികയെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. വള്ളികുന്നം ചേന്നങ്കര പാറപുറത്തു രമണി അണു മരിച്ചത്. അറുപത്തിമൂന്ന് വയസ്സായിരുന്നു.

ശനിയാഴ്ച ഉച്ചയോടെയാണു മൃതദേഹം കണ്ടെത്തിയത്. വള്ളികുന്നം തെക്കെത്തലക്കല്‍ ഗുരുമന്ദിരത്തിനു സമീപമുള്ള കക്കുറുമ്പു ഭാഗത്തെ വയലിലാണ് മൃതദേഹമുണ്ടായിരുന്നത്.

also read: സാമ്പത്തിക പ്രശ്‌നം; സൂറത്തില്‍ ഒരു കുടുംബത്തിലെ 7 പേര്‍ ആത്മഹത്യ ചെയ്തു

കഴിഞ്ഞ ദിവസം മുതല്‍ രമണിയെ കാണാനില്ലായിരുന്നു. രമണിയെ കണ്ടെത്താന്‍ കഴിയാഞ്ഞതോടെ വീടിന്റെ പിറകിലുള്ള ടിഎ കനാലില്‍ വയോധിക വീണെന്ന സംശയം ഉയര്‍ന്നിരുന്നു.

വിവരം അറിയിച്ചതിനെ തുടര്‍ന്നു കായംകുളത്തുനിന്നു ഫയര്‍ഫോഴ്‌സും വള്ളികുന്നം പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും രമണിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Exit mobile version