നടന്‍ അമിത് ചക്കാലക്കലിന്റെ പിതാവ് അന്തരിച്ചു

കൊച്ചി: നടന്‍ അമിത് ചക്കാലക്കലിന്റെ പിതാവ് സാജു ജേക്കബ് അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. എറണാകുളം കലൂരിലുള്ള വീട്ടില്‍ രാവിലെ 8 മണിമുതല്‍ പൊതുദര്‍ശനം.

വൈകിട്ട് നാലിന് എളംകുളം, ഫാത്തിമ മാതാ ചര്‍ച്ചില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. ഭാര്യ: ഷേര്‍ലി സജു (മേഴ്സി ). മക്കള്‍: അമിത് ചക്കാലക്കല്‍, അഖില്‍ ( അക്കു ). മരു മകള്‍: ആതിര അമിത്. പേരക്കുട്ടി: ജേക്കബ് അമിത്.

also read: സോറി…വാത്സല്യത്തോടെയാണ് പെരുമാറിയത്: ഇന്നുവരെ അപമര്യാദയോടെ പെരുമാറിയിട്ടില്ല; മാധ്യമപ്രവര്‍ത്തകയോട് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി

ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് അമിത് സിനിമയിലെത്തിയത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡി എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. എന്‍ജിനീയറിങ് പഠനത്തിനുശേഷമാണ് അമിത് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്.

ഹണിബീ എന്ന ചിത്രത്തില്‍ ക്യാരക്റ്റര്‍ റോള്‍ ചെയ്തു. ഈ ചിത്രത്തിനുശേഷം ഇയ്യോബിന്റെ പുസ്തകം, ഹണീബി 2, സൈറാബാനു, കായംകുളം കൊച്ചുണ്ണി, പ്രേതം 2 തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

Exit mobile version