സാമ്പത്തിക സംവരണം പിന്നോക്കക്കാരോടുള്ള അവഗണന; വെള്ളാപ്പള്ളി

തിരുവനന്തപുരം: സാമ്പത്തിക സംവരണം നടപ്പാക്കുന്നത് പിന്നോക്കക്കാരോടുള്ള അവഗണനയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണഘടന പിന്നോക്ക വര്‍ഗ്ഗത്തിനാണ് സംവരണം നല്‍കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

സംവരണത്തെ എതിര്‍ത്ത് നേരത്തെ പശ്ചിമ ബംഗ്ലാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ജനങ്ങളെ ചതിക്കുകയാണ് എന്നായിരുന്നു മമത പറഞ്ഞത്.

മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഭരണഘടനാ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കിയിരുന്നു. സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് സംവരണം ഏര്‍പ്പെടുത്തുന്നത്.

Exit mobile version