സാമ്പത്തിക സംവരണം; മുന്നാക്കകാരിലെ പിന്നോക്ക സംവരണം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ കേരള കോണ്‍ഗ്രസ് ഉന്നയിച്ചതാണ്! തീരുമാനം സ്വാഗതം ചെയ്യുന്നു; കെഎം മാണി

കോട്ടയം: മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് ഏര്‍പ്പെടുത്തുന്ന സംവരണം കേരള കോണ്‍ഗ്രസ് എം സ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്‍ കെഎം മാണി.

മുന്നാക്കകാരിലെ പിന്നോക്കകാര്‍ക്ക് സംവരണം നല്‍കണമെന്ന ആവശ്യം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ കേരള കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നതാണ്. സര്‍ക്കാര്‍ ജോലികളില്‍ ഉള്‍പ്പെടെ മുന്നോക്കകാര്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. ഭരണത്തിലെ അവസാന നാളുകളിലെ പ്രഖ്യാപനമാണെങ്കിലും ഇത് നേരത്തെ നടപ്പിലാക്കേണ്ടതായിരുന്നുവെന്ന് കെഎം മാണി പറഞ്ഞു.

ഭരണഘടനാ ഭേദഗതി ചെയ്തു കൊണ്ട് മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് പത്തുശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്.

Exit mobile version