കുണ്ടറയില്‍ 23കാരിയെ റോഡില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

യുവതി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

കൊല്ലം: കുണ്ടറയില്‍ യുവതിയെ റോഡില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. യുവതി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

കുണ്ടറ പേരയം ചിറ ഭാഗത്ത് ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് സംഭവം. ഒഴിഞ്ഞ ടിന്നറിന്റെ കുപ്പിയും ഒരു ബാഗും സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. കുണ്ടറ പടപ്പാക്കര സ്വദേശി സൂര്യ(23)യാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്.

പേരയത്തെ കടയില്‍ നിന്ന് ടിന്നര്‍ വാങ്ങിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തി തീ കൊളുത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് അയക്കും.

Exit mobile version