കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഒരു കോടിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ചു; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

തൃശ്ശൂര്‍: കല്യാണ്‍ ജ്വല്ലേഴ്‌സിലെ ഒരു കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു.
തമിഴ്നാട് ഷോറൂമുകളിലേക്ക് കൊണ്ടു പോയ സ്വര്‍ണ്ണാഭരണങ്ങളാണ് കൊള്ളയടിച്ചത്. സ്വര്‍ണം അടങ്ങിയ വാഹനവുമായി മോഷ്ടാക്കള്‍ കടന്നു.

തൃശൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടു പോവുകയായിരുന്ന സ്വര്‍ണ്ണമാണ് കവര്‍ന്നത്. ചാവടിക്കടുത്ത് വെച്ചാണ് വാഹനത്തിലെത്തിയ സംഘം കവര്‍ന്നത്.
വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍, ഒപ്പമുണ്ടായിരുന്ന വില്‍ഫ്രഡ് എന്നിവരെ വലിച്ചു പുറത്തിട്ട ശേഷം മോഷ്ടാക്കള്‍ സ്വര്‍ണ്ണവുമായി കടന്നു. തമിഴ്നാട് പോലീസ് അന്വേഷണം തുടങ്ങി.

ചാവടിയില്‍ വച്ചാണ് മോഷ്ടാക്കളുടെ സംഘം ഇന്ന് രാവിലെ പതിനൊന്നരയോടെ സ്വര്‍ണ്ണം കൊണ്ട് പോകുകയായിരുന്ന വാഹനം തട്ടിയെടുക്കുന്നത്. പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് മറ്റ് രണ്ട് വാഹനങ്ങള്‍ സ്വര്‍ണ്ണം കടത്തിക്കൊണ്ട് പോകുകയായിരുന്ന വാഹനത്തിന് കുറുകെ ഇടുകയും ആ വാഹനത്തില്‍ നിന്നെത്തിയവര്‍ കല്യാണിന്റെ ജീവനക്കാരെ വാഹനത്തില്‍ നിന്ന് ബലമായി പിടിച്ചിറക്കിയ ശേഷം വാഹനവുമായി കടന്നുകളയുകയായിരുന്നു. 98.05ലക്ഷം വില വരുന്ന സ്വര്‍ണ്ണവും വെള്ളിയുമാണ് കാറിലുണ്ടായിരുന്നതെന്ന് കല്യാണ്‍ ജുവലറി അധികൃതര്‍ വ്യക്തമാക്കി.

കോയമ്പത്തൂര്‍ വാളയാര്‍ അതിര്‍ത്തിയില്‍ വാഹനങ്ങളുള്‍പ്പെടെ തടഞ്ഞ് കൊള്ളയടിക്കുന്ന നിരവധി സംഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. മുഖ്യപ്രതി തൃശൂര്‍ സ്വദേശി പട്ടാളം വിപിന്‍ ഉള്‍പ്പെടെയുള്ള അഞ്ച് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version