നടന്‍ വിനായകന്‍ അറസ്റ്റില്‍

കൊച്ചി: നടന്‍ വിനായകന്‍ അറസ്റ്റില്‍. മദ്യപിച്ച് പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിനാണ് നടന്‍ വിനായകനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെത്തിയാണ് താരം ബഹളമുണ്ടാക്കിയത്.

പോലീസ് സ്‌റ്റേഷനിലെത്തിയ താരം പോലീസിനെതിരെ അസഭ്യവര്‍ഷം നടത്തിയെന്നും ആരോപണമുണ്ട്. വിനായകനെ ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചു.

Exit mobile version