ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയുടെ കോലം കത്തിച്ച് പ്രതിഷേധിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ; സെക്രട്ടേറിയേറ്റിന് മുന്നിലെ പ്രതിഷേധം ജാമ്യത്തിന് എതിരെ

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ എന്ന യുവാവിനെ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയേകസിലെ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിന് എതിരെ പ്രതിഷേധിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ. സെക്രട്ടേറിയറ്റിന് മുന്നിൽ ഗ്രീഷ്മയുടെ കോലം കത്തിച്ച് മെൻസ് അസോസിയേഷൻ പ്രതിഷേധിച്ചു.

ഗ്രീഷ്മ കഴിഞ്ഞാഴ്ചയാണ് ഷാരോൺ വധക്കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതയായത്. നേരത്തെ സഹതടവുകാരുടെ പരാതിയെ തുടർന്ന് ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും മാവേലിക്കര സ്‌പെഷ്യൽ ജയിലിലേക്ക് മാറ്റിയിരുന്നു. പിന്നാലെയാണ് ജാമ്യവും ലഭിച്ചത്.

ഇതിനിടെ പുറത്തിറങ്ങിയ ഗ്രീഷ്മ കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് ഗ്രീഷ്മ. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവരാണ് ട്രാൻസ്ഫർ ഹർജി നൽകിയിരിക്കുന്നത്. ഷാരോണിന്റെ കൊലപാതകകേസ് അന്വേഷിച്ചത് കേരള പോലീസ് ആയിരുന്നു. ഈ അന്വേഷണത്തിന് ശേഷം നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് അന്വേഷണ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഫയൽ ചെയ്തതും.

ALSO READ- യുഎഇയിൽ നിന്ന് ഒമാനിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു; ശൈത്യകാലത്തെ വിനോദസഞ്ചാരത്തിന് തുടക്കം

കുറ്റകൃത്യം നടന്നു എന്ന് പോലീസ് പറയുന്ന സ്ഥലം തമിഴ്നാട്ടിലാണ്. അതിനാൽ നഗർകോവിലെ ജില്ല സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കേണ്ടത്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിക്ക് ഈ കേസ് കേൾക്കാൻ അധികാരമില്ലെന്നാണ് എന്നാണ് പ്രതികളുടെ വാദം. ക്രിമിനൽ നടപടി ചട്ടത്തിലെ 177 ആം വകുപ്പ് പ്രകാരം, എവിടെയാണോ കുറ്റകൃത്യം നടക്കുന്നത്, ആ സ്ഥലത്തിന്റെ പരിധിയിലുള്ള കോടതിയാണ് കേസ് പരിഗണിക്കേണ്ടത് എന്ന് വ്യക്തമാക്കിയിട്ടുണ്ട് എന്നും ട്രാൻസ്ഫർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Exit mobile version