നിപ ആശങ്കയില്‍ നിന്ന് മുക്തമായി സംസ്ഥാനം; മാനന്താവാടി പഴശ്ശി പാര്‍ക്കില്‍ ഏര്‍പ്പെടുത്തിയ പ്രവേശവിലക്ക് നീക്കി

സെപ്തംബര്‍ 13 നായിരുന്നു പഴശ്ശി പാര്‍ക്കില്‍ ജില്ലാ കളക്ടര്‍ പ്രവേശനം നിരോധിച്ചത്.

വയനാട്: നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ മാനന്താവാടി പഴശ്ശി പാര്‍ക്കില്‍ ഏര്‍പ്പെടുത്തിയ പ്രവേശവിലക്ക് നീക്കി. നിപ മുന്‍കരുതലിന്റ ഭാഗമായി സെപ്തംബര്‍ 13 നായിരുന്നു പഴശ്ശി പാര്‍ക്കില്‍ ജില്ലാ കളക്ടര്‍ പ്രവേശനം നിരോധിച്ചത്. എന്നാലിപ്പോള്‍ നിപ ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പ്രവേശവിലക്ക് നീക്കിയത്.

നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒന്‍പത് വയസുകാരന്‍ ഉള്‍പ്പെടെയുള്ള നാല് പേരും കഴിഞ്ഞ ദിവസം രോഗമുക്തി നേടി.

ഇതോടെ കേരളത്തെ പിടിച്ചുലച്ച നിപ ബാധയുടെ ആശങ്കയില്‍ നിന്ന് സംസ്ഥാനം മുക്തമായി. കോഴിക്കോട് ജില്ലയില്‍ നിപ നിയന്ത്രണ വിധേയമായതോടെ കണ്ടെയിന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.

Exit mobile version