സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശ

തിരുവനന്തപുരം: കേരളത്തിലെ ബാറുകള്‍ തുറക്കാന്‍ എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശ. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുറക്കാന്‍ അനുമതി നല്‍കണം. ഒരു മേശയില്‍ രണ്ട് പേര്‍ എന്ന നിലയില്‍ ക്രമീകരിക്കണം, പാഴ്‌സല്‍ മദ്യവില്‍പ്പന അവസാനിപ്പിച്ച് ബിവറേജ് കോര്‍പ്പേറഷനിലുണ്ടാവുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാം തുടങ്ങിയ ശുപാര്‍ശകളാണ് എക്‌സൈസ് കമ്മീഷണര്‍ എക്‌സൈസ് വകുപ്പ് മന്ത്രിക്ക് നല്‍കിയിരിക്കുന്നത്.

അണ്‍ലോക്കിന്റെ ഭാഗമായി തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നതായും എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണ്‍ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

നേരത്തേ ബാര്‍ തുറക്കാന്‍ ബാറുടമകളും അനുമതി തേടിയിരുന്നു. എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശയില്‍ ഈ ആഴ്ച തന്നെ ബാര്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

Exit mobile version