കുട്ടികളിലെ ലഹരി ഉപയോഗം വർധിക്കുന്നെന്ന് മാതാ അമൃതാനന്ദമയി; സപ്തതി ആഘോഷത്തിന് തുടക്കം; ചടങ്ങിന് എത്തി മോഹൻലാലും

സപ്തതി ആഘോഷത്തിനിടെ കുട്ടികളിൽ ലഹരി ഉപയോഗം വർധിക്കുന്നതിനെതിരെ പരാമർശവുമായി മാതാ അമൃതാനന്ദമയി. കുട്ടികളിലെ ലഹരി ഉപയോഗം വർധിച്ചു വരുന്നെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. വിഡിയോ ഗെയിമിംഗ് ശീലവും കുട്ടികളിൽ വർധിക്കുന്നുണ്ടെന്നും അവർ നിരീക്ഷിച്ചു.

അതേസമയം, സനാതന ധർമ്മം നാനാത്വത്തെ അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്തിട്ടുണ്ടെന്നും ജന്മദിന സന്ദേശത്തിൽ മാതാ അമൃതാനന്ദമയി പറഞ്ഞു. കൊല്ലം വളളിക്കാവ് അമൃതപുരി ആശ്രമത്തിലെ അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിലാണ് മാതാ അമൃതാനന്ദമയിയുടെ എഴുപതാം പിറന്നാൾ ആഘോഷച്ചടങ്ങുകൾ പുരോഗമിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരും കേന്ദ്ര- സംസ്ഥാന മന്ത്രിമാരും പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം തുടരുന്നു. 193 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെത്തിയിട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കാൻ നടൻ മോഹൻലാലും എത്തി.

സപ്തതി ആഘോഷത്തിന്റെ ഭാഗമായി നിരവധി ജീവകാരുണ്യപദ്ധതികൾക്കും പുതിയസേവനപദ്ധതികൾക്കും രൂപം നൽകി കഴിഞ്ഞതായി അമൃതാനന്ദമയി മഠം അറിയിച്ചു. ആരോഗ്യരക്ഷാപദ്ധതിയുടെ ഭാഗമായി 300 പേർക്ക് സൗജന്യ ചികിൽസ നൽകും. വൃക്ക, മജ്ജ, കരൾ, കാൽമുട്ട്, എന്നിവ മാറ്റിവയ്ക്കലിനും കാൻസർ രോഗികൾക്കും പദ്ധതിയിലൂടെ സൗജന്യ ചികിൽസ ലഭ്യമാക്കും.

ALSO READ- ഫിറ്റ്‌നെസുമില്ല, പെര്‍മിറ്റുമില്ല; മാനന്തവാടിയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ‘ആന്‍ഡ്രു’ ബസ് പിടിയില്‍

പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി 108 പേരുടെ സമൂഹവിവാഹം നടക്കും. നാലു ലക്ഷം പേർക്ക് വസ്ത്രങ്ങൾ നൽകും. മഠം ദത്തെടുത്ത 108 ഗ്രാമങ്ങളിലെ അയ്യായിരം സ്ത്രീകൾക്ക് തൊഴിൽപരീശീലനം സർട്ടിക്കറ്റ് കൈമാറുമെന്ന് മഠം വൈസ് ചെയർമാൻ അറിയിച്ചു.

Exit mobile version