പൊന്നാനിയിൽ ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ കടുത്ത നടപടി, രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു; നഴ്‌സിന് സസ്‌പെൻഷൻ

മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ രണ്ടു ഡോക്ടർമാരെ പിരിച്ചു വിട്ടു. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഗുരുതരമായ കൃത്യവിലോപം നടന്നതായുള്ള വിലയിരുത്തലിനെ തുടർന്നാണ് നടപടി. വിഷയത്തിൽ ഇടപെട്ട ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് കടുത്ത നടപടി എടുത്തത്.

പൊന്നാനി മാതൃശിശു ആശുപത്രിയിൽ കഴിഞ്ഞദിവസമാണ് ഗർഭിണിക്ക് രക്തം മാറി നൽകിയത്. പാലപ്പെട്ടി സ്വദേശി റുക്സാന(26)ക്കാണ് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നൽകിയത്. നിലവിൽ റുക്സാന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ALSO READ- എമ്പുരാൻ പാൻ ഇന്ത്യൻ ചിത്രം; ഒക്ടോബറിൽ തുടങ്ങും; ത്രില്ലടിപ്പിച്ച് ലോഞ്ച് വീഡിയോ

രക്തക്കുറവ് അനുഭവിക്കുന്ന വ്യക്തിയാണ് റുക്സാന. രക്തം കയറ്റിയ ഉടൻ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു, തുടർന്ന് രക്തം കയറ്റുന്നത് നിർത്തിവെയക്കുകയായികുന്നു. ഈ സംഭവത്തിൽ മലപ്പുറം ജില്ല മെഡിക്കൽ ഓഫിസർ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടിയിരുന്നു. അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജും അറിയിച്ചു.

Exit mobile version