ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു, കേരളത്തില്‍ അടുത്ത അഞ്ചുദിവസം അതിശക്തമായ മഴ, മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയതായും ഇതിന്റെ സ്വാധീനഫലമായിട്ടാണ് കേരളത്തില്‍ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കഴിഞ്ഞദിവസമാണ് വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇത് ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറിയിരുന്നു. ഒഡീഷ – പശ്ചിമ ബംഗാള്‍ തീരത്ത് സ്ഥിതി ചെയ്യുകയായിരുന്ന ന്യൂനമര്‍ദം അടുത്ത രണ്ടു ദിവസം ഒഡീഷ – ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

also read: പണത്തിനോടും സ്ത്രീകളോടും ആസക്തി, ഗണേഷ് കുമാര്‍ വൃത്തികെട്ടവനെന്ന് വെള്ളാപ്പള്ളി, അപ്പോള്‍ കാണുന്നവനെ അപ്പാ വിളിക്കുന്നയാളാണ് തിരവഞ്ചൂരെന്നും എസ്എന്‍ഡിപി നേതാവ്

ഇതിന്റെ സ്വാധീനഫലമായി ഇന്ന് ( വ്യാഴാഴ്ച) കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതായാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും മഴ തുടരാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. അതേസമയം യെല്ലോ അലേര്‍ട്ട് എവിടെയും പ്രഖ്യാപിച്ചിട്ടില്ല.

Exit mobile version