നിപ സംശയം;കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കി; 75 പേരുടെ പ്രാഥമിക സമ്പർക്കപട്ടിക തയ്യാറാക്കി, ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന് മന്ത്രി വീണാ ജോർജ്

കോഴിക്കോട്: പേരാമ്പ്ര സ്വദേശികളുടെ അസ്വഭാവിക പനി മരണങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്. കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിപ സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ മാസ്‌ക് ധരിക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

നാലുപേർ കോഴിക്കോട്‌സ്വകാര്യ ആശുപത്രിയിൽ അസ്വഭാവിക പനിയെ തുടർന്ന് ചികിത്സയിലാണ്. ഇതിൽ ാെരു കുട്ടിയുടെ നില ഗുരുതരമാണെന്ന റിപ്പോർട്ടുമുണ്ടായിരുന്നു. മരിച്ച വ്യക്തിയുടെ ഭാര്യ നിരീക്ഷണത്തിലാണെന്നും 75 പേരുടെ പ്രാഥമിക സമ്പർക്കപട്ടിക തയ്യാറാക്കിയതായും മന്ത്രി അറിയിച്ചിട്ടുണ്ട്.

പൂണെയിലെ എൻഐവിയിലേക്ക് അയച്ച സാമ്പിളിന്റെ പരിശോധനാ റിപ്പോർട്ട് വൈകുന്നേരത്തോടെ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ മുന്നൊരുക്കത്തിന്റെ ഭാഗമായി കോഴിക്കോട് കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 16 അംഗ കോർകമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ALSO READ- ‘തൃശൂര്‍ നിങ്ങള്‍ തരികയാണെങ്കില്‍ എടുക്കുമെന്നാ’ണ് പറഞ്ഞത്: സുരേഷ് ഗോപി

ജില്ലയിൽ എല്ലാ ആശുപത്രിയിലും പകർച്ചവ്യാധി നിയന്ത്രണ സംവിധാന പെരുമാറ്റച്ചട്ടവും നടപ്പിലാക്കും. അനാവശ്യ ആശുപത്രി സന്ദർശം ഒഴിവാക്കണമെന്നും വ്യാജവാർത്തകൾ പ്രചരിക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Exit mobile version