പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ആരംഭിച്ചു, ആദ്യ ഫല സൂചനകള്‍ യുഡിഎഫിന് അനുകൂലം

chandy oommen| bignewslive

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ യുഡിഎഫിന് അനുകൂലമാണ്. ആദ്യ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ 82 വോട്ടിന് ലീഡ് ചെയ്യുകയാണ്.

ആദ്യം തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് എണ്ണുന്നത്. കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോള്‍ തന്നെ ട്രെന്‍ഡ് വ്യക്തമാകും.

രാവിലെ 10 മണിയോടെ ഫലം അറിയാനാകുമെന്നാണ് കരുതുന്നത്. 14 മേശകളില്‍ വോട്ടിങ് യന്ത്രവും 5 മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) വോട്ടുമാണ് എണ്ണുക.

തപാല്‍, സര്‍വീസ് വോട്ടുകള്‍ക്ക് പിന്നാലെ അയര്‍ക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ തന്നെ കൃത്യമായ ഫലസൂചന കിട്ടും.

Exit mobile version