കൂടെ കൂട്ടാൻ അവസാനം വരെ ശ്രമിച്ചു, യുഡിഎഫിനൊപ്പം അൻവർ ഉണ്ടായിരുന്നുവെങ്കിൽ ഇതിനേക്കാള്‍ വലിയ വിജയം നേടുമായിരുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫിനൊപ്പം പി വി അൻവർ ഉണ്ടായിരുന്നുവെങ്കിൽ ഇതിനേക്കാള്‍ വലിയ മാര്‍ജിനിലുള്ള വിജയം യുഡിഎഫിന് ലഭിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

അൻവറിനെ യുഡിഎഫിനൊപ്പം കൂട്ടാൻ താനും പി കെ കുഞ്ഞാലിക്കുട്ടിയും അവസാനം വരെ ശ്രമിച്ചിരുന്നുവെന്നും ഇതിനായി കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും
ചെന്നിത്തല പറഞ്ഞു.

എന്നാൽ ശ്രമം നടക്കാതെ പോയി. അന്‍വര്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ഇതിനേക്കാള്‍ വലിയ വിജയം യുഡിഎഫിന് ലഭിക്കുമായിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.

നിലമ്പൂരിൽ 25,000 വോട്ടിന്റെ ഭൂരിപക്ഷമാണ് താന്‍ പറഞ്ഞത്. അന്‍വര്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ അതിലേക്ക് എത്തിയേനെയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Exit mobile version