കാണാതായിട്ട് 11 ദിവസം, 36കാരനെ കൊലപ്പെടുത്തി വീടിന് പിന്‍വശത്ത് കുഴിച്ചിട്ട നിലയില്‍, സഹോദരന്‍ അറസ്റ്റില്‍, കൊലപാതവിവരം പുറത്തറിഞ്ഞത് ഇങ്ങനെ

തിരുവനന്തപുരം: സഹോദരന്‍മാര്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം വണ്ടിത്തടത്താണ് സംഭവം. വണ്ടിത്തടം സ്വദേശിയും മുപ്പത്തിയാറുകാരനുമായ രാജ് ആണ് കൊല്ലപ്പെട്ടത്.

ഉത്രാടദിനത്തിലായിരുന്നു സംഭവം. രാജിന്റെ മൂത്ത സഹോദരന്‍ ബിനു(45)വിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാജിനെ കൊലപ്പെടുത്തിയ ശേഷം വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

also read: എസ്പിജി തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു, വിടവാങ്ങിയത് സുപ്രധാന കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച പോലീസുദ്യോഗസ്ഥന്‍

11 ദിവസമായി രാജിനെ കാണാനില്ലായിരുന്നു. പലയിടത്തും തിരഞ്ഞെങ്കിലും ഫലമൊന്നുമുണ്ടായില്ല. തുടര്‍ന്ന് രാജിന്റെ അമ്മ ഇതേക്കുറിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് കുടുംബവീട്ടില്‍ പരിശോധന നടത്തി.

ഇതിനിടെ വീട്ടില്‍നിന്ന് 20 മീറ്റര്‍ അകലെ മണ്ണ് ഇളകി കിടക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. വീടിന് പിന്‍വശത്തെ കുഴിയുടെ മണ്ണ് ഇളകി കിടക്കുന്നതായി മാതാവാണ് പൊലീസിനോടു പറഞ്ഞത്. ഇതനുസരിച്ച് പൊലീസ് കുഴിയിലെ മണ്ണ് മാറ്റിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്.

also read: ചാണ്ടി ഉമ്മന് ജയിക്കാൻ ബിജെപി വോട്ട്; പുതുപ്പള്ളിയിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചെന്ന് എംവി ഗോവിനന്ദൻ

സംശയം തോന്നി ബിനുവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതവിവരം പുറത്തുപറയുന്നത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തിനിടെയാണ് രാജ് കൊല്ലപ്പെട്ടതെന്നും തുടര്‍ന്ന് മൃതദേഹം കുഴിച്ചിട്ടുവെന്നും ബിനു പൊലീസിനോട് പറഞ്ഞു.

Exit mobile version