34 വര്‍ഷം മുമ്പ് മരിച്ചയാളെ റിക്രീയേറ്റ് ചെയ്ത് എഐ: വൈറല്‍ ചിത്രത്തിന് കൈയ്യടിച്ച് സോഷ്യല്‍ലോകം

കൊച്ചി: എഐ സാങ്കേതിക വിദ്യയും സോഷ്യല്‍മീഡിയയും ഒന്നിച്ചപ്പോള്‍ ഒരു കുടുംബത്തിന് നല്‍കിയ വലിയ സന്തോഷമാണ് വൈറലാകുന്നത്. 34 വര്‍ഷം മുന്‍പ് മരിച്ചയാളുടെ ചിത്രം എഐ സഹായത്തോടെ പുനഃസൃഷ്ടിച്ചിരിക്കുകയാണ്. 34 വര്‍ഷം മുമ്പ് മരണപ്പെട്ട സുഹൃത്തിന്റെ അച്ഛനെ സുഹൃത്ത് നേരില്‍ കണ്ടിട്ടില്ലെന്നും മുഖം വ്യക്തമല്ലാത്ത ചിത്രം മാത്രമാണ് കൈയ്യിലുള്ളത് എന്ന് പറഞ്ഞ് ഗിരീഷ് വി ശങ്കര്‍വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

‘എന്റെ വളരെ അടുത്ത ഒരു സുഹൃത്തിന്റെ അച്ഛന്‍ ആണ്. നേരിട്ട് കാണാന്‍ ഉള്ള ഭാഗ്യം അയാള്‍ക്ക് ഉണ്ടായിട്ടില്ല. 34 വര്‍ഷം മുന്‍പ് മരിച്ചു കിടക്കുന്ന ഈ ഒരു ഫോട്ടോ പോലീസ് അയച്ചു കൊടുത്തത് മാത്രമാണ് ബാക്കി. ഇങ്ങനെ ഒരു ഫോട്ടോ കാണുമ്പോള്‍ ഒരു അമ്മക്കും മക്കള്‍ക്കും ഉണ്ടാകുന്ന മാനസിക അവസ്ഥയും വിഷമവും ഒന്ന് ഓര്‍ത്തു നോക്കിക്കേ.. നമ്മളില്‍ ആരെങ്കിലും നല്ല ക്രിയേറ്റേഴ്‌സ് ഉണ്ടെങ്കില്‍ ഇത് വച്ച് ഒരു ഫേസ് റിക്രിയേറ്റ് ചെയ്യാന്‍ പറ്റുമോ… സാധിക്കും എങ്കില്‍ അതിനുള്ള ചിലവ് വഹിക്കാന്‍ ഞാന്‍ തയാറാണ്,’ എന്നായിരുന്നു ചിത്രത്തിനൊപ്പം ഗ്രൂപ്പില്‍ വന്ന കുറിപ്പ്.

പോസ്റ്റ് ശ്രദ്ധേയമായതോടെ നിരവധി പേരാണ് ചിത്രം റിക്രീയേറ്റ് ചെയ്തത്.
അല്‍ഫാസ് അസീസ് എന്നയാള്‍ പങ്കുവെച്ച ചിത്രം ഏറെ വൈറലായി. തന്നാലാകും വിധം ചെയ്തിട്ടുണ്ടെന്നും നേരില്‍ കാണാന്‍ എ ഐ ചിത്രത്തിലേത് പോലെയാണെന്ന് ചോദിച്ചുറപ്പിച്ചാല്‍ വേണ്ട മാറ്റങ്ങളോടെ മാറ്റി നല്‍കാമെന്നുമാണ് അല്‍ഫാസ് അസീസ് പങ്കുവെച്ച കുറിപ്പിലുള്ളത്. നിരവധിപേരാണ് ചിത്രത്തിന് അഭിനന്ദനമറിയിച്ച് രംഗത്തു വന്നത്.

അതേസമയം, ചിത്രങ്ങളില്‍ ഏറ്റവും സാദൃശ്യം ഉള്ളത് എന്ന് ആ അമ്മ പറഞ്ഞ പിക്ചര്‍ ഇവിടെ പോസ്റ്റ് ചെയ്യുവാണ്. ജെയിംസ് സേവയര്‍ വരച്ച ചിത്രമാണ് ഏറെ സാദൃശ്യമുള്ളതെന്നും ഗിരീഷ് പറയുന്നു. അമ്മ പറഞ്ഞ ഒന്ന് രണ്ട് കാര്യങ്ങളും കൂടെ ഉള്‍പ്പെടുത്തി ഒരു വട്ടം കൂടി ഒന്ന് അപ്‌ഡേറ്റ്
ചെയ്യാമോ എന്നും ചോദിക്കുന്നുണ്ട്. പിന്തുണച്ച എല്ലാവര്‍ക്കും ഗിരീഷ് നന്ദിയും അറിയിച്ചു.

Exit mobile version