മലയിൻകീഴിൽ നാലുവയസുകാരന്റെ മരണം; ഷവർമ്മ കഴിച്ചതിനെ തുടർന്നെന്ന് ആരോപണം; അന്വേഷിക്കാൻ പോലീസ്

തിരുവനന്തപുരം: മലയിൻകീഴിൽ നാലു വയസ്സുകാരൻ മരണപ്പെട്ടത് ഭക്ഷ്യവിഷബാധ മൂലമെന്ന് ബന്ധുക്കളുടെ ആരോപണം. മലയിൽകീഴ് പ്ലാങ്ങാട്ടു മുകൾ – സ്വദേശി അനിരുദ്ധ് ആണ് മരണപ്പെട്ടത്.

ALSO READ- വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരമായി 50 ലക്ഷം നൽകണം; ഹർഷിന സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിന്

കുട്ടി ഷവർമ കഴിച്ചതിനെ തുടർന്നാണ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതെന്നും തുടർന്നാണ് മരണത്തിന് കീഴടങ്ങിയതെന്നുമാണ് ബന്ധുക്കൾ പോലീസിന് നൽകിയിരിക്കുന്ന മൊഴിയിൽ പറയുന്നത്.

ഗോവ യാത്രയ്ക്കിടെയാണ് കുട്ടി ഷവർമ കഴിച്ചത്. ഇതിനെ തുടർന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മലയിൻകീഴ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version