കടുത്ത തലവേദന; മലയാളി നഴ്‌സിന് അയര്‍ലന്‍ഡില്‍ ദാരുണാന്ത്യം

ഗാള്‍വേ: കടുത്ത തലവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി നഴ്‌സിന് അയര്‍ലന്‍ഡില്‍ ദാരുണാന്ത്യം. പത്തനംതിട്ട കുളനട മാന്തുക പുതുപ്പറമ്പില്‍ വലിയവിളയില്‍ റോജി വില്ലയില്‍ പരേതനായ ജോണ്‍ ഇടിക്കുളയുടെ മകന്‍ റോജി പി. ഇടിക്കുള ആണ് അന്തരിച്ചത്.

മുപ്പത്തിയേഴ് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 6.35 നാണ് അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഡബ്ലിന്‍ ബൂമൗണ്ട് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു റോജി. ഓഗസ്റ്റ് 25 ന് ഡ്യൂട്ടി കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയ റോജിക്ക് കടുത്ത തലവേദന ഉണ്ടായിരുന്നു.

also read: സൂര്യനെ തൊടാന്‍ ആദിത്യ എല്‍ വണ്‍: ക്ഷേത്രദര്‍ക്ഷേത്രദര്‍ശനവും പൂജകളും നടത്തി ശാസ്ത്രജ്ഞര്‍

തുടര്‍ന്നു ഗാള്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സ തേടുകയായിരുന്നു. തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമാണ് ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായാണ് ഡബ്ലിനിലെ ബൂമൗണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ച്ചയായി ഉണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായത്. മരണത്തെ തുടര്‍ന്ന് റോജിയുടെ ആഗ്രഹ പ്രകാരം അവയവങ്ങള്‍ ദാനം ചെയ്തു. കേരളത്തിലും ഖത്തറിലും വിവിധ നഴ്‌സിങ് സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന റോജി കേരളത്തില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. അയര്‍ലന്‍ഡില്‍ വിവിധ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

Exit mobile version