വിമാനത്തില്‍ ബോംബ് ഭീഷണി; റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു! സംഭവം നെടുമ്പാശ്ശേരിയില്‍

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ഇതേ തുടര്‍ന്ന് റണ്‍വേയിലേക്ക് നീങ്ങിയ ഇന്‍ഡിഗോ വിമാനം തിരിച്ചു വിളിച്ചു. രാവിലെ 10.40 ന് ബംഗളരുവിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് തിരിച്ചുവിളിച്ചത്. ബോംബ് ഭീഷണിയുടെ സാഹചര്യത്തില്‍ യാത്രക്കാരെയും ലഗേജും പൂര്‍ണമായി ഇറക്കി വിമാനത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.


വിമാനത്തില്‍ ബോംബ് വെച്ചതായി വിമാനത്താവളത്തില്‍ അഞ്ജാത സന്ദേശം ലഭിക്കുകയായിരുന്നു. സാധാരണ ലഭിക്കുന്ന അജ്ഞാത സന്ദേശം പോലെയാണ് ഈ സന്ദേശവും ലഭിച്ചിരുന്നത്. ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഈ സമയം വിമാനം റണ്‍വേയിലേക്ക് നീങ്ങിയിരുന്നു.

Exit mobile version