ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു: യാത്രക്കാരനെതിരെ കേസ്

മുംബൈ: യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന യാത്രക്കാരന്‍ അറസ്റ്റില്‍. നാഗ്പൂരില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് എമര്‍ജന്‍സി വാതില്‍ യാത്രക്കാരന്‍ തുറന്നത്. മുംബൈ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് സംഭവം.

ജനുവരി 24ന് ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. ഇന്‍ഡിഗോയുടെ 6E-5274 വിമാനത്തില്‍ വെച്ചാണ് യാത്രക്കാരന്റെ ഭാഗത്തുനിന്നും അപകടകരമായ നീക്കമുണ്ടായത്. ഉടന്‍ തന്നെ കാബിന്‍ ക്രൂ സംഭവമറിയുകയും ക്യാപ്റ്റനെ വിവരം അറിയിക്കുകയും ചെയ്തു.

കാബിന്‍ ക്രൂവിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് വിമാനത്താവള പോലീസ് കേസെടുത്തു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നതിന്റെ പേരില്‍ ബിജെപി എംപി തേജസ്വി സൂര്യ വിവാദത്തില്‍ പെട്ടിരുന്നു. ചെന്നൈ തിരുച്ചിറപ്പള്ളി ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജെന്‍സി വാതിലായിരുന്നു എംപി തുറന്നത്.

Exit mobile version