ഇന്‍ഡിഗോയില്‍ പ്രമോട്ടര്‍മാര്‍ തമ്മില്‍ ഒത്തുതീര്‍പ്പിലേക്ക്

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയില്‍ പ്രമോട്ടര്‍മാര്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായി സൂചന. കമ്പനിയുടെ ഭരണപരമായ വിഷയങ്ങളില്‍ പ്രമോട്ടര്‍മാര്‍ തമ്മില്‍ ധാരണയിലായതായാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഒത്തുതീര്‍പ്പിലേക്ക് നീങ്ങാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.

കമ്പനിയുടെ ഉടമകളായ രാഹുല്‍ ഭാട്ടിയയും രാകേഷ് ഗന്‍ഗ്വാളും തമ്മിലുളള ഭിന്നതകളാണ് ഇന്‍ഡിഗോയ്ക്ക് പ്രതിസന്ധിയായിരിക്കുന്നത്. കാലാകാലങ്ങളായുള്ള തര്‍ക്കം അവസാനിപ്പിച്ച് ഇപ്പോള്‍ ഒത്തുതീര്‍പ്പിനായി ഒരുങ്ങുന്നു എന്നാണ് സൂചന. ഇതിനിടെ ഇന്‍ഡിഗോ ബോര്‍ഡ് അംഗങ്ങളുടെ എണ്ണം 10 ആയി വര്‍ധിപ്പിച്ചിരുന്നു. ഇന്‍ഡിഗോ എയര്‍ലൈനിന്റെ മാതൃ കമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷനാണ് ഇന്‍ഡിഗോയുടെ ബോര്‍ഡ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നത്.

Exit mobile version