സ്‌കൂള്‍ വിട്ടുവരുമ്പോള്‍ ചിലപ്പോള്‍ ആനയുടെ മുന്നില്‍ പെടും..! കാട്ടാനയുടെ ആക്രമണത്തെ ഭയന്ന് മൂന്നാറിലെ ജനജീവിതം

ഇടുക്കി: കാട് വിട്ട് നാട്ടിലേക്കിറങ്ങിയ ഒറ്റയാന്‍ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. മൂന്നാര്‍-സൈലന്റ്‌വാലി റോഡിലാണ് ആനയുടെ സഞ്ചാരം. രാത്രിയെന്നോ പകലെന്നോ വ്യത്യസമില്ലാതെ ആളുകളെ ഭയപ്പെടുത്തുകയാണ് ആന. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവനും ഭീഷണിയാവുകയാണ് ആന. ഉച്ചയ്ക്ക് മൂന്നുമണിയോടെ പാതയോരങ്ങളില്‍ നിലയുറപ്പിക്കുന്ന ആന വാഹനങ്ങളുടെ ശബ്ദം കേള്‍ക്കുന്നതോടെ റോഡില്‍ എത്തുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

സ്‌കൂള്‍ വിട്ടെത്തുന്ന വിദ്യാര്‍ത്ഥികളാകട്ടെ, റോഡില്‍ നിലയുറപ്പിക്കുന്ന കാട്ടാനകളുടെ മുമ്പില്‍ പലപ്പോഴും അകപ്പെടുകയും ചെയ്തിട്ടുണ്ട്. നാലുണിയോടെ എത്തുന്ന വിദ്യാര്‍ത്ഥികള്‍ ആനയുടെ ശല്യംമൂലം വൈകിയാണ് പലപ്പോഴും വീട്ടിലെത്തുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോ കടന്നുപോയി നിമിഷങ്ങള്‍ക്കുള്ളില്‍ കാട്ടാന റോഡില്‍ കയറി പ്രശ്നങ്ങള്‍ സ്യഷ്ടിച്ചിരുന്നു. കാടുവിട്ടിറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും വനപാലകര്‍ ഇവയെ മടക്കിയയക്കാന്‍ ശ്രമിക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

Exit mobile version